¡Sorpréndeme!

'തലയ്ക്ക് സ്ഥിരതയില്ലാത്തവരേ കോണ്‍ഗ്രസിനോട് സഹകരിക്കൂ' | Oneindia Malayalam

2017-11-27 196 Dailymotion

Mentally Sound People Won't Go With Congress: Kanam Rajendran

തലയ്ക്ക് സ്ഥിരതയില്ലാത്തവരേ കോണ്‍ഗ്രസിനോട് സഹകരിക്കൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ വച്ചായിരുന്നു തിരുവഞ്ചൂർ സിപിഐയെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളുവെന്നും കാനം പറഞ്ഞു. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് ജനാധിപത്യ മതേതര ചേരി ഉണ്ടാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം പുറത്തുവന്നിരുന്നു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കോണ്‍ഗ്രസ് സഹകരണവും കരട് പ്രമേയത്തിനെക്കുറിച്ചും ചര്‍ച്ച നടന്നത്.